Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himanta Sarma

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ 500 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് ആ​സാം മു​ഖ്യ​മ​ന്ത്രി

ദി​സ്പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ​ചെ​യ്ത് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​തേ​ന്ദ്ര സിം​ഗ്, മു​ൻ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, ആ​സാം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ 500 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.‌

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​നി​ക്കെ​തി​രെ തെ​റ്റാ​യ​തും ദു​രു​ദേ​ശ്യ​പ​ര​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്ന് ഗോ​ഹ​ട്ടി​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​രോ​പി​ച്ചു.

"ഒ​രു പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ എ​നി​ക്കെ​തി​രെ തെ​റ്റാ​യ​തും ദു​രു​ദ്ദേ​ശ്യ​പ​ര​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​തേ​ന്ദ്ര സിം​ഗ്, ഭൂ​പേ​ഷ് ബാ​ഗേ​ൽ, ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ ഇ​ന്ന് 500 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഞാ​ൻ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു'-​ഹി​മ​ന്ത ബി​ശ്വ ശ​ർ​മ എ​ക്സി​ൽ കു​റി​ച്ചു.

ഫെ​ബ്രു​വ​രി നാ​ലി​ന്, ആ​സാം കോ​ൺ​ഗ്ര​സ് "ഹു ​ഈ​സ് എ​ച്ച്ബി​എ​സ്' എ​ന്ന പേ​രി​ൽ ഒ​രു വെ​ബ്‌​സൈ​റ്റ് ആ​രം​ഭി​ക്കു​ക​യും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യ്‌​ക്കെ​തി​രെ അ​ഴി​മ​തി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, സാം​സ്കാ​രി​ക പ്ര​തി​ഭ​ക​ളോ​ടു​ള്ള അ​നാ​ദ​ര​വ് എ​ന്നി​വ ആ​രോ​പി​ച്ച് ഒ​രു ല​ഘു​ലേ​ഖ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ ഈ ​വെ​ബ്സൈ​റ്റ് പി​ന്നീ​ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും ഏ​ക​ദേ​ശം 12,000 ബി​ഗ (ഏ​ക​ദേ​ശം 4,000 ഏ​ക്ക​ർ) ഭൂ​മി കൈ​വ​ശം വ​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു, കാ​ർ​ഷി​ക ഭൂ​മി​യെ വ്യാ​വ​സാ​യി​ക ഭൂ​മി​യാ​ക്കി മാ​റ്റാ​ൻ നി​യ​മ​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, കാം​രൂ​പ് ജി​ല്ലാ സി​വി​ൽ കോ​ട​തി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up